കാവേരി തര്‍ക്കം: കര്‍ണാടകത്തില്‍ ബന്ദ് ആരംഭിച്ചു

Published : Sep 09, 2016, 03:33 AM ISTUpdated : Oct 04, 2018, 07:44 PM IST
കാവേരി തര്‍ക്കം: കര്‍ണാടകത്തില്‍ ബന്ദ് ആരംഭിച്ചു

Synopsis

ബംഗളൂരു: കാവേരി പ്രശ്‌നത്തില്‍ ഇന്ന് കര്‍ണാടകയില്‍ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്. കാവേരി ഹിതരക്ഷണ സമിതി ആഹ്വാനം ചെയ്ത ബന്ദിന് രണ്ടായിരത്തോളം സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി ബന്ദ് ആചരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് അഭ്യര്‍ഥിച്ചു. 

സുപ്രീംകോടതി നിര്‍ദേശപ്രകാരം കര്‍ണാടക കാവേരി നദിയിലെ വെള്ളം തമിഴ്‌നാടിനു നല്‍കുന്നതിനെതിരേ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുന്നത്. വെള്ളം നല്‍കുന്നതിനെതിരേ കാവേരി മേഖലയില്‍ നടക്കുന്ന സമരത്തിന് സിനിമ മേഖലയില്‍നിന്ന് ഉള്‍പ്പെടെ പ്രമുഖര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ശക്തമായതോടെ ബംഗളൂരു- മൈസൂര്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ച് അപകടം; ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം