അഷ്‍ടമി രോഹിണി വള്ള സദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : Sep 10, 2017, 06:16 PM ISTUpdated : Oct 05, 2018, 02:16 AM IST
അഷ്‍ടമി രോഹിണി വള്ള സദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Synopsis

ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്‍ടമിരോഹിണി വള്ള സദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരുലക്ഷം പേര്‍സദ്യയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍. പഴയിടം മോഹനന്‍നമ്പൂതിരിയാണ് സദ്യ തയ്യാറാക്കുന്നത്.

ഉതൃട്ടാതി ജലമേളപോലെയും വള്ളസദ്യപോലെയും പ്രസിദ്ധമാണ് ആറന്മുള അഷ്‍ടമിരോഹിണി വള്ളസദ്യ. 350 പറ അരിയാണ് സദ്യക്കായി ഉപയോഗിക്കും സാധാരണ വള്ളസദ്യക്ക് ഒരുക്കുന്ന എല്ലാവിഭവങ്ങളും അഷ്‍ടമി രോഹിണി സദ്യക്കും തയ്യാറാക്കുന്നുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രമതിലകത്തിന് അകത്തെ ഊട്ട്പുരയില്‍ തുടങ്ങി. കെടാവിളക്കില്‍ നിന്നു കത്തിച്ച ദീപം അടുപ്പിലേക്ക് പകര്‍ന്നതോടെ ഒരുക്കങ്ങള്‍ തുടങ്ങി ആദ്യം ഒരുക്കിയത് ഭഗവാന്‍റെ ഇഷ്‌ട വിഭവമായ പാല്‍‍പ്പായസമാണ്. സദ്യക്ക് ആവശ്യമായ തൈര് കോട്ടയം ജില്ലയിലെ ചേനപ്പാടി കരക്കാരാണ് സമര്‍പ്പിച്ചത്. ചേനപ്പാടി കരയിലെ വീടുകളില്‍ തയ്യാറാക്കിയ തൈര് ഘോഷയാത്രയായിട്ടാണ് ആറന്മുളയില്‍ എത്തിച്ചത്. പള്ളിയോടസേവാസംഘം പ്രവര്‍ത്തകരും ക്ഷേത്ര ഉപദേശകസമിതിയും ചേര്‍ന്ന് ചേന്നപ്പാടി തൈര് സ്വികരിച്ചു.

അഷ്‌ടമി രോഹിണി നാളില്‍ രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ തുടങ്ങും. പത്തരമണിയോടെ വിവിധ കരകളില്‍ നിന്ന് പളഅളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ പമ്പയില്‍ ജലഘോഷയാത്ര നടത്തിയതിന് ശേഷമായിരിക്കും  അഷ്‌‍ടമി രോഹിണി സദ്യ സ്വീകരിക്കുന്നതിന് വേണ്ടി ക്ഷേത്രത്തില്‍ പ്രവേശിക്കുക. സദ്യ ആദ്യം ഭഗവാന് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും കരക്കാര്‍ക്ക് സദ്യ വിളമ്പുക.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: `സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടു', എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് വിജയകുമാറിന്റെ മൊഴി
ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം; സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും