കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

Published : Aug 27, 2017, 09:09 AM ISTUpdated : Oct 04, 2018, 07:42 PM IST
കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

Synopsis

കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങളം സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്.കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ റസ്റ്റ് റൂമിലാണ് എ.എസ്.ഐ രാമകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി പോയ ഇദ്ദേഹത്തെ മുക്കാല്‍ മണിക്കൂറിന് ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെരിങ്ങളം സ്വദേശിയായി രാമകൃഷ്ണന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു. രണ്ട് ദിവസങ്ങളായി ഇദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തി. ശ്രീജയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബോംബ് നിർമിക്കുന്ന വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവർത്തകൻ; വോട്ടർമാരെ ഭീതിപ്പെടുത്താനെന്ന് യുഡിഎഫ് നേതൃത്വം, സംഭവത്തിൽ പൊലീസിൽ പരാതി നൽകി
തെരഞ്ഞെടുപ്പ് ചൂടിനൊപ്പം വേനൽ ചൂടും; ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല; വോട്ടർമാരും ഉദ്യോഗസ്ഥരും ശ്രദ്ധിക്കാൻ!