
മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കി പ്രേക്ഷക ശ്രദ്ധയില്‍ മലയാള ദൃശ്യമാധ്യമ രംഗത്ത് അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബാര്‍ക്) കഴിഞ്ഞ നാല് ആഴ്ചകളിലെ ആകെ കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിലെ 41 ശതമാനം പ്രേക്ഷകരും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെയാണ്.
തൊട്ടടുത്ത ചാനലിന് വെറും 24 ശതമാനം പ്രേക്ഷക ശ്രദ്ധ മാത്രമാണ് നേടാനായത്. മറ്റ് ചാനലുകളെല്ലാം അതിലും താഴെ മാത്രം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം നിരന്തരം ജൈത്രയാത്ര തുടരുന്നു.
വാര്‍ത്താധിഷ്ഠിത പരിപാടികളില്‍ ന്യൂസ് അവറിനാണ് ഒന്നാംസ്ഥാനം. കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 48 ശതമാനം പ്രേക്ഷകരാണ് രാത്രി 8 മണിക്കുള്ള ന്യൂസ് അവര്‍ പതിവായി കാണുന്നത്.
ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam