ടിഎന്‍ജി അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും ജനുവരി 30ന്

By Web DeskFirst Published Jan 18, 2017, 11:11 AM IST
Highlights

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന ടി.എന്‍ ഗോപകുമാര്‍ വിടവാങ്ങിയിട്ട് ഒരുവര്‍ഷം തികയുന്നു. ടി.എന്‍ ഗോപകുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജനുവരി 30ന് ഏഷ്യാനെറ്റ് ന്യൂസ് അനുസ്മരണ ചടങ്ങ് ഒരുക്കുന്നു. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററിലാണ് ചടങ്ങ്.

ആതുരസേവനരംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രഥമ ടിഎന്‍ജി പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്യും. സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമര്‍പ്പണം നിര്‍വഹിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാന്‍ കെ.മാധവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടിഎന്‍ജിയുടെ ജീവിതയാത്രയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'പയണം' ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ദ ഹിന്ദു, എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റാം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. സക്കറിയ ടിഎന്‍ജിയെക്കുറിച്ചുള്ള ഓര്‍മപുസ്തകം പ്രകാശനം ചെയ്യും. ടിഎന്‍ജിയുടെ പത്നി ഹെദര്‍ ഗോപകുമാര്‍ പുസ്തകം ഏറ്റുവാങ്ങും. ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദ് ടിഎന്‍ജി അനുസ്മരണ പ്രഭാഷണം നടത്തും.

click me!