
മലബാറിൽ സജീവമായ വ്യാജ എഴുത്തു ലോട്ടറി സംഘത്തെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിനാധാരം. സാന്‍റിയാഗോ മാർട്ടിനും സംഘവും വീണ്ടും സജീവമാകുകയാണെന്നും ധനമന്ത്രി കരുതിയിരിക്കണമെന്ന് വിഡി സതീശന്‍റെ മുന്നറിയിപ്പ്. തുടര്‍ന്ന് കര്‍ശന നടപടിയെന്ന് ധനമന്ത്രി അറിയിച്ചു.
റോവിംഗ്റിപ്പോർട്ടർ അളന്ന് പരിശോധിച്ച് കണ്ടെത്തിയ പ്രശ്നങ്ങൾ സഭയിൽ സമ്മതിച്ച് റവന്യുമന്ത്രി, ഇതില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
എൻ.ഷംസുദീന്‍റെ അനൗദ്യോഗിക പ്രമേയത്തിനാധാരം ദക്ഷിണയല്ല ഭിക്ഷ പരമ്പര, അൺ-എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് അടിമപ്പണിയാണെന്ന് ഭരണപ്രതിപക്ഷം അംഗങ്ങൾ, പ്രശ്നം അതീവഗൗരവമേറിയതെന്ന് സഭാനാഥനും
തൊഴിൽ ചൂഷണം തടയാൻ സമഗ്രമായ നിയമം ഉടൻ കൊണ്ടുവരുമെന്ന് തൊഴിൽമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉറപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam