കഴക്കൂട്ടത്തെ എടിഎം കവർച്ച; പിന്നിൽ ഉത്തരേന്ത്യൻ സംഘം

By Web DeskFirst Published May 27, 2017, 1:33 PM IST
Highlights

തിരുവനന്തപുരം: കഴക്കൂട്ടത്തെ എടിഎം കവർച്ചക്ക് പിന്നിൽ ഉത്തരേന്ത്യക്കാരായ വൻ കവർച്ച സംഘമെന്ന് സൂചന. രണ്ടുമാസത്തിനിടെ നാലാമത്തെ എടിഎം കവർച്ചയാണ് കേരളത്തിൽ നടക്കുന്നത്. കഴിഞ്ഞ മാസം ആലപ്പുഴയിൽ നടന്നതിന് സമാനമായ കവ‍ർച്ചയാണ് ഇന്നലെ കഴക്കൂട്ടത്ത് നടന്നത്.

കഴിഞ്ഞ മാസം ആലപ്പുഴയിൽ മൂന്നിടങ്ങളിൽ എടിഎം കൗണ്ടറുകള്‍ ഗ്യാസ്  കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി കവർച്ച നടന്നിരുന്നു. നാലു ലക്ഷം രൂപയാണ് കവർന്നത്. ഇതേ രീതിയിലാണ് ഇന്നലെ കഴക്കൂട്ടത്തും മോഷണം നടന്നിരിക്കുന്നത്. പണം സൂക്ഷിക്കുന്ന ലോക്കറിന്‍റെ ഒരു വശം മുറിച്ചുമാറ്റിയാണ് പണം കവർന്നത്. വിരൽ അടയാളം ഉള്‍പ്പെടെ ശാസ്ത്രീയ തെളിവൊന്നും അവശേഷിപ്പിക്കാതെയാണ് മോഷണം.

ആലപ്പുഴയിലെ അന്വേഷണം എത്തിനിൽക്കുന്നത് ഹരിയാന സ്വദേശികളിലാണ്. കഴിഞ്ഞ വർഷം തിരുവല്ലയിലെ ബാങ്കിൽ കവർച്ച നടത്തിയതും ഇതേ സംഘമാണെന്നാണ് സൂചന. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴയിലെ അന്വേഷണം സംഘം ഉത്തരന്ത്യിലെത്തിയിരുന്നു. ഇതിനിടെ ഇന്നലെ എസ്ബിഐയുടെ കാര്യവട്ടത്തുള്ള എടിഎം കൗണ്ടറിൽ 10 ലത്തിനം 180000രൂപ മോഷ്ടിച്ചത്. ഉത്തരനേത്യ കേനവ്ദ്രീകരിച്ചുള്ള കവർച്ചാസംഘം ഇപ്പോഴും കേരളത്തിൽ തങ്ങുന്നുണ്ടെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

വാഹനത്തിലെത്തിയാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ 2.45ന് ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ഒന്നരമണിക്ക് കാര്യവട്ടം ക്യാമ്പസിലെ ഒരു വിദ്യാർത്ഥി എടിഎംമ്മിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. 2.10ന് പട്രോളിംഗ് പൊലീസെത്തി കൗണ്ടർപരിശോധിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് മോഷണം നടന്നിരിക്കുന്നത്.

അതേ സമയം എടിഎം സുരക്ഷയിൽ ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച ആവർത്തിക്കുകയാണ്. മൂന്നു മാസം മുമ്പ് സിസിടിവി ക്യാമറ പ്രവർത്തിക്കാത്ത കാര്യം പൊലീസ് ബാങ്കിനെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.

click me!