എടിഎമ്മില്‍ നിന്ന് ദിവസം 4500 രൂപ പിന്‍വലിക്കാം

By Web DeskFirst Published Dec 30, 2016, 7:52 PM IST
Highlights

ദില്ലി: എ.ടി.എമ്മുകളില്‍നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന തുക 4,500 ആയി ഉയര്‍ത്തി. ജനുവരി 1 മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍വരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തില്‍ എ.ടി.എമ്മുകള്‍ വഴി പ്രധാനമായും നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അതേസമയം, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപ തന്നെയായി തുടരും. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതുസംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നത്.

നിലവില്‍ 2,500 രൂപയാണ് ഒരുദിവസം എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്. നോട്ട് അസാധുവാക്കലിനുശേഷം 2,000 രൂപ ആയിരുന്നു ഒരുദിവസം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. നവംബര്‍ 19 ന് പരിധി 4,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വീണ്ടും 2,500 ആക്കി.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തിയായ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആര്‍.ബി.ഐയുടെ പ്രഖ്യാപനം.

click me!