
പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡ് പ്രതി സഹതടവുകാരന്റെ തലയടിച്ചു പൊട്ടിച്ചു. കൊലപാതക കേസിലെ പ്രതിയായ നിഷാദ് തന്പിയാണ് സഹതടവുകാരൻ ജോമേഷ് ജോർജിനെ ആക്രമിച്ചത്.
വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കുന്നതിന് കത്തിക്കുത്ത് കേസ് പ്രതി ജോമേഷിനെ ഇന്ന് രാവിലെ സെല്ലിൽ നിന്നും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്.
സഹതടവുകാരനായ കൊലപാതകക്കേസ് പ്രതി നിഷാദ് തന്പിയാണ് ആക്രമിച്ചത്. തോർത്തിനുള്ളിൽ കല്ലിട്ടുകെട്ടി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഇരുവരും തമ്മിൽ സെല്ലിൽ വെച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. അതിന്റെ കുടർച്ചയാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കരുതുന്നു. തലയ്ക്കു പരിക്കേറ്റ ജോമേഷിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് തലയിൽ എട്ട് തുന്നിക്കെട്ടുണ്ട്. സംഭവത്തിൽ പൊൻകുന്നം പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ സബ് ജയിൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam