
മലപ്പുറം: മലപ്പുറം തിരൂര്‍ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെ ആണ് ആക്രമണം. 9 പേര്‍ക്ക് പരിക്കേറ്റു. സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ കിടന്നുറങ്ങിയ ആളുകൾക്ക് നേരെ ആണ് അക്രമം ഉണ്ടായത്.
പരിക്കേറ്റ 7 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ തിരൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു...അക്രമത്തിന് പിന്നിൽ മുസ്‌ലിം ലീഗ് ആണെന്നു സിപിഎം ആരോപിക്കുന്നു. അക്രമത്തിൽ പ്രതിഷേധിച്ചു നിരമറുതൂർ പഞ്ചായത്തിൽ സിപിഎം ഹർത്താൽ ആഹ്വാനം ചെയ്തു.
എന്നാൽ സംഭവത്തിൽ സിപിഎം ആരോപണം ലീഗ് നിഷേധിച്ചു. ക്ലബ്ബ്കൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിനു പിന്നിൽ. ഇതിൽ രാഷ്ട്രീയം ഇല്ലെന്നും മുസ്‌ലിം ലീഗ് പറയുന്നു. സിപിഎം മുസ്ലിം ലീഗ് സംഘർഷം നിലനില്‍ക്കുന്ന മേഖലയാണ് ഉണ്ണിയാൽ. 4 മാസം മുൻപ് ഇവിടെ സിപിഎം ലീഗ് സംഘർഷത്തിൽ നിരവധി വീടുകൾക്ക് നേരെ അക്രമം ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam