കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറ്; രണ്ടുപേര്‍ക്ക് പരിക്ക്

Web Desk |  
Published : Sep 08, 2017, 10:23 PM ISTUpdated : Oct 05, 2018, 12:28 AM IST
കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബേറ്; രണ്ടുപേര്‍ക്ക് പരിക്ക്

Synopsis

കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ബോംബേറിൽ രണ്ട് സി പി എം പ്രവർത്തകർക്ക് പരുക്കേറ്റു. ബൈക്കില്‍ പോകുകയായിരുന്ന കൂത്തുപറമ്പ് സ്വദേശികളായ ജിതിൻ, ഷഹനാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ബോംബെറിഞ്ഞവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി
ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്