പണമിടപാട് സ്ഥാപനമുടമയെ പെട്രൊളൊഴിച്ച് കത്തിക്കാന്‍ ശ്രമം

Web Desk |  
Published : Jul 13, 2018, 11:55 PM ISTUpdated : Oct 04, 2018, 02:56 PM IST
പണമിടപാട് സ്ഥാപനമുടമയെ പെട്രൊളൊഴിച്ച് കത്തിക്കാന്‍ ശ്രമം

Synopsis

പണമിടപാട് സ്ഥാപനമുടമയെ കൊല്ലാന്‍ ശ്രമം പെട്രൊളൊഴിച്ച് കത്തിക്കാന്‍ ശ്രമം സംഭവം താമരശേരിയില്‍ പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: താമരശേരി കൈതപ്പൊയിലില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ഉടമയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഗുരുതര പരിക്കേറ്റ കുപ്പായക്കോട് സ്വദേശി സജി കുരുവിളയെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സ്ഥാപനത്തിലെത്തിയ ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

കൈതപ്പൊയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫൈനാന്‍സ് എന്ന പണമിടപാട് സ്ഥാപനത്തിന്‍റെ ഉടമ സജി കുരുവിളക്ക് നേരെയാണ് ആക്രമണം നടന്നത്.രണ്ടരയോടെ സ്ഥാപനത്തിലെത്തിയ അക്രമി സജികുരുവിളയുടെ മേല്‍ മുളകുപൊടി വിതറി പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ദേഹത്ത് തീപടര്‍ന്ന സജി കുരുവിള സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമി ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കി സ്വദേശി സന്തോഷ് എന്ന് പരിചയപ്പെടുത്തിയാള്‍ സജി കുരുവിളയുടെ സ്ഥാപനത്തിലെത്തി രണ്ട് ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടിരുന്നു. തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതിരുന്നതിനാല്‍ പണം നല്‍കിയില്ല. ഭീഷണി മുഴക്കി പിന്‍വാങ്ങിയയാളെ  കുറിച്ചുള്ള വിവരം സജി കുരുവിള  ബന്ധുക്കളോടും  സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.ഇയാള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് സജി പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. താമരശേരി പോലീസ് അന്വേഷണം തുടങ്ങി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം
ഇ ഡി റെയ്ഡിൽ 8. 80 കോടിയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി; പരിശോധന ദില്ലിയിലെ സർവപ്രിയ വിഹാറിലെ വീട്ടിൽ