
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിറങ്ങിയവർക്കു നേരെ ആക്രമണം. നടക്കാനിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ ബൈക്കിലെത്തിവർ കമ്പും കേബിള്‍ വയറും കൊണ്ട് അടിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘമോ സാമൂഹിക വിരുദ്ധരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്രെ സംശയം.
ഇന്നലെ പുലർച്ചെ കോവളം ഭാഗത്ത് നടക്കാനിറങ്ങിയവരെയാണ് ബൈക്കിൽ കറങ്ങിയവർ ആക്രമിച്ചത്. ഈ പ്രദേശത്ത് പുലർച്ച നാലുമണിമുതൽ ആളുകള്‍ നടക്കാനിറങ്ങുന്നുണ്ട്. അപ്രതീക്ഷതമായാണ് പിന്നിൽ നിന്നും പലർക്കും അടികിട്ടയത്.
പക്ഷേ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാനോ കൂടുതൽ വിവരങ്ങള്‍ കൈമാറോ ആരും തയ്യാറായില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടികിടിയവരിൽ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ നടക്കാനിറങ്ങുന്നവരുടെ മൊബൈൽ തട്ടിയെടുക്കുന്ന സംഘം സമാനമായ രീതിയിൽ മാസങ്ങള്‍ക്ക് മുമ്പ് അക്രമംനടത്തിയിരുന്നു. ഇവരെ പൊലീസ് പിടികൂടുകയും ചെയ്തു.
മൂന്ന് സ്റ്റേഷൻ പരിധികളിലയാണ് അക്രമികള്‍ ഇന്നലെ പുലർച്ചെ കറങ്ങിയിരിക്കുന്നത്. രണ്ടു ബൈക്കിൽ കയറങ്ങിയ സംഘമാണ് ആക്രമിച്ചതെന്നാണ് മൊഴികളിൽ നിന്നും വ്യക്തമാരുന്നത്. ഒരു ബൈക്കിൽ മൂന്നുപേരുണ്ടായിരുന്നുവെന്ന് ചിലർ സംശയം പറയുന്നുണ്ട്. പൊലിലസിന്രെയും സ്ഥാപനങ്ങളിലെ സസിസിടി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. കഞ്ചാവുലഹിരയിൽ കറങ്ങുന്ന സംഘത്തെയാണ് സംശയം. ഈ പ്രദേശത്ത് പൊലീസ് പട്രോളിംഗ് വീണ്ടും ശക്തമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam