
വീടിനു മുന്നിൽ ശിലാഫലകം സ്ഥാപിച്ചതു ചോദ്യം ചെയ്ത വൃദ്ധയെ കോൺഗ്രസ് മണ്ഡലം സെക്രട്ടറി മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകനായ രാജീവനെതിരെ പൊലീസ് കേസെടുത്തു.
അരുവിക്കര- ഇരുമ്പ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ഉത്ഘാടനത്തിനായാണ് വൃദ്ധയുടെ അനുവാദമില്ലാതെ വീടിനു മുന്നിൽ ഫ്ളക്സും ശിലാഫലകവും സ്ഥാപിച്ചത്. ഇതു ചോദ്യം ചെയ്ത വൃദ്ധയെ അടുത്ത ബന്ധുവും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ രാജീവൻ മർദ്ദിക്കുകയായിരുന്നു.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എം എൽ എ ശബരീനാഥൻ വൃദ്ധയുടെ വീട്ടിലെത്തി മാപ്പു പറഞ്ഞു. മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും രാജീവനെ നീക്കിയതായി തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജുവിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകൻ രാജീവനെതിരെ പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam