ട്രാന്‍സ്‍ജെന്‍ററിന് നേരെ ആക്രമണം

Published : Jan 08, 2018, 11:34 PM ISTUpdated : Oct 05, 2018, 03:12 AM IST
ട്രാന്‍സ്‍ജെന്‍ററിന് നേരെ ആക്രമണം

Synopsis

മലപ്പുറം: കോട്ടക്കലില്‍ ട്രാന്‍സ്‍ജെന്‍ററിന് നേരെ ആക്രമണം. പരിക്കു പറ്റിയ  ഒതുക്കുങ്ങല്‍  സ്വദേശി  ലയയെ മലപ്പുറം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ  കോട്ടക്കലില്‍ വെച്ച്  ഭക്ഷണം   കഴിക്കാന്‍ പോകുന്നതിന്  ഇടയിലായിരുന്നു ആക്രമണം.

ആര്യവൈദ്യശാലക്ക് മുന്നില്‍ വെച്ച്  ഷിഹാബ്    എന്നയാളും സംഘവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. മുഖത്തടിക്കുകയും വസ്ത്രങ്ങല്‍ വലിച്ചു  കീറാന്‍ ശ്രമിക്കുകയുമായിരുന്നു
റോഡിലൂടെ പ്രതിയും സംഘവും ചേര്‍ന്ന് വലിച്ചിഴക്കുകയും ചെയ്തെന്നും ഒതുക്കുങ്ങല്‍ സ്വദേശിയായ ഷഹല്‍ എന്ന ലയ പറയുന്നു

നേരത്തെയും തനിക്കെതിരെ ആക്രമണമുണ്ടായിരുന്നതായും  ലയ പറയുന്നു. പ്രതി ഷിഹാബു തന്നെയായിരുന്നു ആക്രമിച്ചിരുന്നത്. കോട്ടക്കല്‍ പൊലീസിന് ലയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് എസ് െഎ വിനോദ് അറിയിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിവേഗത്തിൽ കാര്യങ്ങൾ നീക്കി കേന്ദ്രം, നിർണായക ബില്ലിന് മന്ത്രിസഭാ അംഗീകാരം; 2029ലെ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്തും
വമ്പൻ പോരാട്ടത്തിന്‍റെ കാഹളം; ഹാട്രിക് ലക്ഷ്യമിട്ട് എൽഡിഎഫ്, ഭരണമാറ്റം സാധ്യമാക്കാൻ യുഡിഎഫ്, ശക്തി തെളിയിക്കാൻ എൻഡിഎ; ഇന്ന് കേരളം വിധിയെഴുതും