
കൊച്ചി: കളമശ്ശേരിയില്‍ ബിവറേജ് ഔട്‍ലെറ്റിനുനേര ഗുണ്ടാ ആക്രമണം. മാരകായുധങ്ങളുമായെത്തിയവർ ജീവനക്കാരെയും മദ്യം വാങ്ങാനെത്തിയവരെയും മർദ്ധിക്കുകയും കുപ്പികള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ കളമശ്ശേരി സ്വദേശികളായ മൂന്ന് പേർ പൊലീസ് പിടിയിലായി.
കളമശ്ശേരി സ്വദേശികളായ സജി,ബാബു,ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.വൈകീട്ട് നാലുമണിയോടെ ഔട്ട്‍ലെറ്റിലെത്തിയ ഇവർ ജീവനക്കാരെ ഇരുന്പുവടികൊണ്ട് മർദ്ദിക്കുകയും കുപ്പികള്‍ അടിച്ചുപൊട്ടിക്കുകയുംമായിരുന്നു. കടയില്‍ മദ്യം വാങ്ങാനെത്തിയ ഒരാളുടെ തലയക്കും ഇരുന്പുകൊടികൊണ്ട് അടിച്ചു. ഇയാൾ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്നും ,,,ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും ജീവനക്കാർ പറഞ്ഞു.
ഔട്ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ മദ്യം വിതരണം ചെയ്യുന്നതില്‍ താമസം നേരിടുന്നു എന്നാരോപിച്ച് ഇവർ രാവിലെ ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. സമാനമായ രീതിയില്‍ ആറുമാസങ്ങള്‍ക്കുമുന്‍പും ഇവിടെ അക്രമം നടന്നിരുന്നു.തുടർന്ന് കടയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, ഉത്സവ സീസണില്‍ പോലീസ് സുരക്ഷയേർപ്പെടുത്തണമെന്നും കാലങ്ങളായി ആവശ്യപ്പെടുകയാണെന്നും , അധികൃതർ ഇത് കണ്ടില്ലെന്ന് നടക്കുകയാണെന്നും ജീവനക്കാർ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam