ദില്ലിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരായ അതിക്രമം കൂടുന്നു

Web Desk |  
Published : Sep 05, 2016, 05:34 AM ISTUpdated : Oct 04, 2018, 04:40 PM IST
ദില്ലിയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരായ അതിക്രമം കൂടുന്നു

Synopsis

ദില്ലിയില്‍ സ്ത്രീകള്‍ മാത്രമല്ല മുതിര്‍ന്ന പൗരന്‍മാരും സുരക്ഷിതല്ല. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ പുതിയ കണക്ക് രാജ്യതലസ്ഥാനത്തെ നാണിപ്പിക്കുന്നതാണ്. 2015ല്‍ ഏറ്റവുമധികം മുതിര്‍ന്ന പൗരന്‍മാര്‍ വിവിധരീതിയില്‍ ആക്രമിക്കപ്പെട്ടത് ദില്ലിയിലാണ്. ഒരു ലക്ഷം മുതിര്‍ന്ന പൗരന്‍മാരില്‍ പേരില്‍ 20 പേരാണ് രാജ്യത്ത് ആക്രമിക്കപ്പെടുന്നതെങ്കില്‍ രാജ്യസ്ഥലത്താനത്ത് ദേശീയ ശരാശരിയേക്കാള്‍ അഞ്ചിരട്ടിയാണ്. അതായത്. 108.8പേര്‍ ആക്രമത്തിന് ഇരയാകുന്നു. തൊട്ട് പുറകില്‍ മധ്യപ്രദേശും ഛത്തീസ്ഗഡും ആന്ധ്രാപ്രദേശുമുണ്ട്. കവര്‍ച്ച, വഞ്ചന. എന്നിവയ്ക്കാണ് എറ്റവുമാധികം മുതിര്‍ന്ന പൗരന്‍മാര്‍ ഇരയാകുന്നത്. 145 കവര്‍ച്ച കേസുകളും 123 വഞ്ചാന കേസുകളും രജിസ്റ്റര്‍ ചെയ്യത്. ഒരു ബലാത്സംഗകേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നതും ഗൗവരം വര്‍ദ്ധിപ്പിക്കുന്നു. 1248 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ദില്ലി പൊലീസ് അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് 2014 മുതലാണ് ദേശീയ ക്രൈംറെക്കോഡ് ബ്യൂറോ കണക്കെടുപ്പ് തുടങ്ങിയത്. ആദ്യവര്‍ഷത്തേക്കാള്‍ രണ്ടാം വര്‍ഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യണമെന്ന പ്രചാരണം 2014 മുതല്‍ തുടങ്ങിയത് കൊണ്ടാണ് കേസുകളുടെ എണ്ണം കൂടിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ദില്ലി പൊലീസ് മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷക്ക് പ്രത്യേക സെല്‍ 2004ല്‍ തുടങ്ങിയതാണ് എന്നാല്‍ ഇതൊന്നും കാര്യക്ഷമമല്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെ രാജ്യവ്യാപകമായും ആക്രമണം കൂടുന്നുണ്ടെന്ന മുന്നറിയിപ്പും ക്രൈംറെക്കോഡ് ബ്യൂറോ നല്‍കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി