മോഷണ ശേഷം പ്ലാസ്റ്റിക് സര്‍ജറി, വാഹന മോഷ്ടാവ് നാല് വര്‍ഷത്തിന് ശേഷം പിടിയില്‍

By Web DeskFirst Published Oct 23, 2017, 1:25 PM IST
Highlights

ദില്ലി: കാമുകിക്കൊപ്പമുള്ള ആഡംബര ജീവിതത്തിനായി വാഹന മോഷണം, മോഷണ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തി ജീവിതം. അറുപത്തി രണ്ടോളം വാഹന മോഷണ കേസുകളിലെ പ്രതി നാലു വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. ദില്ലി സ്വദേശി കുനാല്‍ എന്ന തനൂജിനെയാണ് സൗത്ത് ദില്ലി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി അഞ്ഞൂറിലധികം വാഹന മോഷണ കേസുകളാണ് കുനാലിനെതിരെയുള്ളത്.

കൂട്ട് പ്രതികളായ രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കൊപ്പമാണ് കുനാല്‍ പിടിയിലായത്. മോഷ്ടിച്ച 12 വാഹനങ്ങളും ഇവരുടെ പക്കല്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഏറെക്കാലമായി ദില്ലി പോലീസിനെ കറക്കിയ പ്രതിയാണ് പ്ലാസ്റ്റിക് സര്‍ജറി നടത്തി പുതിയ മുഖം സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പിടിയിലാവുന്നത്. 1997 മുതല്‍ ചെറിയ മോഷണങ്ങള്‍ ചെയ്ത കുനാല്‍ കുറഞ്ഞ സമയം കൊണ്ട് വാഹന മോഷണത്തിലേയേക്ക് തിരിയുകയായിരുന്നു.

പോലീസില്‍ നിന്ന് രക്ഷപെടാനായി 2012ല്‍ ഇയാള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുകയും തനൂജ് എന്ന പേരിന് പകരം കുനാല്‍ എന്ന് പര് മാറ്റുകയും ചെയ്തു. ഇതിന് ശേഷം മോഷണ പരമ്പരകള്‍ തുടര്‍ന്ന ഇയാള്‍ ഒരിക്കല്‍ പിടിയിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു.വിലകൂടിയ വാഹനങ്ങള്‍ മോഷണത്തിന് ശേഷം ആക്രിയായി വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാള്‍ ഇത്ര നാള്‍ പോലീസിനെ വെട്ടിച്ച് നടന്നതെന്ന് വിശദമാക്കിയത്.

രണ്ടാമതും പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ഡല്‍ഹി പോലീസ് കുനാലിനെ അറസ്റ്റ് ചെയ്യുന്നത്.  കാമുകിക്കൊപ്പമുള്ള ആഡംബര ജീവിതത്തിനായാണ് കുനാല്‍ പണം ചിലവിട്ടിരുന്നതെന്ന് ഡല്‍ഹി പോലീസ് വിശദമാക്കി.

click me!