ഹംഗറിയില്‍ നിന്നെത്തിയ ഈ മൂന്നര വയസുകാരി ജീവിതം തിരിച്ചുപിടിച്ചത് ആയൂര്‍വേദ ചികിത്സയിലൂടെ

By Web DeskFirst Published May 20, 2018, 9:29 AM IST
Highlights

മാസം തികയാതെ ജനിച്ച ശേഷം പക്ഷാഘാതം ബാധിച്ച കുട്ടിക്കായി പഞ്ചകര്‍മ്മ വിധിപ്രകാരമുള്ള പ്രത്യേക ചികിത്സാക്രമം തന്നെയാണ് ആശുപത്രിയില്‍ രൂപപ്പെടുത്തിയത്.

തൊടുപുഴ: പക്ഷാഘാതം ബാധിച്ച മൂന്നര വയസുകാരിക്ക് ആയുര്‍വേദ ചികിത്സയിലൂടെ പുതുജീവിതം. തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയില്‍ ഹംഗറി സ്വദേശിയായ കുഞ്ഞു വിക്ടോറിയക്ക് ഇപ്പോള്‍ കൈകാലുകള്‍ ചലിപ്പിയ്‌ക്കാനും ചിരിയ്‌ക്കാനുമൊക്കെ സാധിക്കും.

വിക്ടോറിയയുടെ ചിരി വീണ്ടെടുക്കാനായതിന്റെ സന്തോഷത്തിലാണ് അമ്മ മോണിക്ക. മാസം തികയാതെ ജനിച്ച ശേഷം പക്ഷാഘാതം ബാധിച്ച കുട്ടിക്കായി പഞ്ചകര്‍മ്മ വിധിപ്രകാരമുള്ള പ്രത്യേക ചികിത്സാക്രമം തന്നെയാണ് ആശുപത്രിയില്‍ രൂപപ്പെടുത്തിയത്. ശരീരം മുഴുവന്‍ തളര്‍ന്ന് പോയ കുഞ്ഞിന് കഴിഞ്ഞ രണ്ടുവര്‍ഷമായി ചികിത്സ തുടരുകയാണ്. ആറ് മാസം കൂടുമ്പോള്‍ ഒരു മാസം ആശുപത്രിയില്‍ കിടത്തി ചികിത്സ. പിന്നെ ഹംഗറിയിലേക്ക് മടങ്ങും. അമ്മയെ പഞ്ചകര്‍മ്മ രീതികള്‍ പരിശീലിപ്പിച്ചാണ് ചികിത്സ തുടരുന്നത്. ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പം ഫിസിയോതെറാപ്പിയുമുണ്ട്. അതിനായി ഫിസിയോതെറാപ്പിസ്റ്റ് സല്‍മയാണ് ഇവര്‍ക്കൊപ്പമുള്ളത്.  ഹംഗറിയിലെ ബുഡാപെസ്റ്റാണ് ഇവരുടെ സ്വദേശം. അവിടെയുളള മലയാളി സുഹൃത്താണ് ആയുര്‍വേദ ചികിത്സ പരിചയപ്പെടുത്തിയതും, തൊടുപുഴയിലെ ചികിത്സയ്‌ക്കായി സഹായിച്ചതും.

click me!