കുവൈറ്റില്‍ പ്രകടനമോ യോഗമോ നടത്തിയാല്‍ കുടുങ്ങും

Published : Aug 30, 2016, 06:42 AM ISTUpdated : Oct 04, 2018, 06:10 PM IST
കുവൈറ്റില്‍ പ്രകടനമോ യോഗമോ നടത്തിയാല്‍ കുടുങ്ങും

Synopsis

മുന്‍കൂര്‍ അനുമതിയില്ലാതെ പ്രകടനങ്ങള്‍ നടത്തുന്നതിനും ആളുകള്‍ കൂട്ടം കൂടുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്യുന്നതിനെതിരെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ അതോറിറ്റി വെബ്‌സൈറ്റിലും ട്വിറ്ററിലും അറിയിച്ചത്. ഇത് സംബന്ധിച്ച് ആഭ്യന്ത മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങള്‍ സര്‍വ ശക്തിയോടെ നേരിടുമെന്നും ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഭരണഘടന, നിയമം, സുരക്ഷ എന്നിവ പരമപ്രധാനമാണ്. ഇവ ലംഘിക്കുന്ന തരത്തിലുള്ള ശ്രമങ്ങളുണ്ടായാല്‍ അത് തുടക്കത്തിലേ തടയാനാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചൈന അമ്പരക്കും, പാകിസ്ഥാന് നെഞ്ചിടിക്കും; ഇന്ത്യയുടെ പുതിയ നീക്കം, റഷ്യയുടെ അതിശക്ത എസ്- 500 മിസൈൽ പ്രതിരോധ സംവിധാനം സ്വന്തമാകുമോ?
എലത്തൂരിലെ ചൊല്ലി കോണ്‍ഗ്രസില്‍ ഇത്തവണയും കലാപക്കൊടിയുയരുമോ? സീറ്റ് ഘടകകക്ഷിക്ക് നൽകരുതെന്ന് ജില്ലാ നേതൃത്വം