പണം മാറാനെത്തിയവര്‍ അക്രമാസക്തരായി; കൊല്ലത്ത് ബാങ്ക് അടിച്ചുതകര്‍ത്തു

Published : Nov 12, 2016, 01:10 PM ISTUpdated : Oct 05, 2018, 03:02 AM IST
പണം മാറാനെത്തിയവര്‍ അക്രമാസക്തരായി; കൊല്ലത്ത് ബാങ്ക് അടിച്ചുതകര്‍ത്തു

Synopsis

കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിലെ എസ്.ബി.ടി ശാഖയിലാണ് പിന്‍വലിച്ച നോട്ടുകള്‍ മാറ്റി വാങ്ങാനെത്തിയ ജനക്കൂട്ടം അക്രമാസക്താരായത്. നോട്ടുകള്‍ മാറ്റുന്നതിനായി രാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ ക്യൂവില്‍ നിന്നവരെ ഒഴിവാക്കി കുറച്ച് പേരെ മാത്രം ബാങ്കിനകത്ത് കയറ്റി ഷട്ടറിട്ടതിനെത്തുടര്‍ന്നാണ് പ്രകോപനം ഉണ്ടായത്. ബ്രാഞ്ചിന്‍റെ ജനല്‍ ചില്ലുകളും മുൻ വശത്തെ ഗ്ലാസും ജനക്കൂട്ടം അടിച്ച് തകര്‍ത്തു. എന്നാല്‍ പണം തീര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറിട്ടതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഓച്ചിറ പൊലിസ് സംഭവത്തില്‍ കേസെടുത്തു. പത്തനംതിട്ട കൊടുമൺ എസ്.ബി.ടി ശാഖയിൽ തിക്കിലും  തിരക്കിലും പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. ബാങ്ക് കെട്ടിടത്തിന്‍റെ സ്ലാബ് അടര്‍ന്ന് വീണ് അങ്ങാടിക്കല്‍ സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാനിൽ സൈനിക തലവൻ അസിം മുനീറിന് പുതിയ ചുമതല നൽകി ഷെഹബാസ് ഷെരീഫ് സർക്കാർ; രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് തടയാനുള്ള സമിതിയിൽ അംഗമാക്കി
ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണൽ ശീതൾ വ്രസെന്നിനെ അമേരിക്കയിൽ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; തടയാൻ ശ്രമിച്ച മകൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ