നാളെ മുതൽ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

Web Desk |  
Published : May 29, 2018, 06:56 AM ISTUpdated : Jun 29, 2018, 04:20 PM IST
നാളെ മുതൽ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

Synopsis

നാളെയും മറ്റന്നാളും ബാങ്കുകൾ പ്രവർത്തിക്കില്ല സമരം ഒഴിവാക്കാനുള്ള അവസാനവട്ട ചർച്ചയും പരാജയം ബാങ്ക് ശാഖകൾ 48 മണിക്കൂർ അടഞ്ഞ് കിടക്കും

ദില്ലി: നാളെ മുതല്‍  48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിൽ. വേതന വർദ്ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടു. 

സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം നാളെയും മറ്റന്നാളും അടഞ്ഞ് കിടക്കും. രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുന്പ് തീർന്നിരുന്നു. തുടർന്ന് ന്യായമായ രീതിയിൽ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി ചർച്ച നടത്തി. 

യോഗത്തിൽ രണ്ട് ശതമാനം വർദ്ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത്  അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ നിശ്ചലമാക്കും. കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാൽ ശന്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അധ്യാപകനും വിദ്യാർഥിനിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധം പിരിച്ചുവിടാനുള്ള കാരണമല്ല'; ശിക്ഷാ നടപടി റദ്ദാക്കി അലഹാബാദ് ഹൈക്കോടതി
അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്