സ്വാശ്രയ കുരുക്ക്; ബാങ്ക് ഗ്യാരണ്ടിയില്‍ പരിഹാരവുമായി സര്‍ക്കാര്‍

Published : Aug 30, 2017, 05:34 PM ISTUpdated : Oct 05, 2018, 03:04 AM IST
സ്വാശ്രയ കുരുക്ക്; ബാങ്ക് ഗ്യാരണ്ടിയില്‍ പരിഹാരവുമായി സര്‍ക്കാര്‍

Synopsis

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള ബാങ്ക് ഗ്യാരണ്ടിയില്‍ പരിഹാരമാകുന്നു. സമവായ ഫോര്‍മുലയായെന്ന് നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ഏറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയുക്ത ചീഫ് സെക്രട്ടറി കെ.എം എബ്രഹാം, സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായ സാധ്യതകള്‍ തെളിയുന്നത്. പ്രവേശനം നേടേണ്ട വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നല്‍കേണ്ട ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി സംബന്ധിച്ച് പുതിയ ഫോര്‍മുല സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ തന്നെ ഗ്യാരന്റി നല്‍കുന്ന തരത്തിലായിരിക്കും പരിഹാരമുണ്ടാക്കുകയെന്നാണ് സൂചന. അന്തിമ ഫീസ് നിശ്ചയിക്കുന്നതുവരെയുള്ള താല്‍ക്കാലിക പരിഹാരം ആയിരിക്കും ഇത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഉടനെ തീരുമാനമുണ്ടാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏഴു വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി