ബാര്‍ കോഴക്കേസ്: സിബിഎെ അന്വേഷിക്കണമെന്ന് വി. എസ് അച്യുതാനന്ദന്‍

By Web DeskFirst Published Mar 5, 2018, 6:44 PM IST
Highlights
  •   മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സിബി എെ അന്വേഷണം വേണമെന്ന്  ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്‍.  ബാര്‍ കോഴ, പാറ്റൂര്‍ ഇടപാട്, മൈക്രോഫിനാന്‍സ് എന്നീ തട്ടിപ്പുകളുടെ അന്വേഷണം സിബി എെക്ക് വിടണമെന്ന് വി എസിന്‍റെ ആവശ്യം.  ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.

 ഈ കേസില്‍ വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണെന്ന് പലതവണ കോടതികളില്‍ നിന്ന് വിമര്‍ശനം വന്നതായും വി. എസ് ചൂണ്ടികാട്ടി. കെ. എം മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് വി. എസിന്‍റെ നീക്കം. 

ബാര്‍ കോഴ കേസില്‍ മൂന്നാം തവണയും മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴവാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

click me!