ബാഴ്സ ഭീകരാക്രമണം: 19 കാരനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി

Published : Aug 18, 2017, 07:50 PM ISTUpdated : Oct 04, 2018, 07:39 PM IST
ബാഴ്സ ഭീകരാക്രമണം:  19 കാരനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി

Synopsis

ബാഴ്സ: സ്പെയിനിലെ പ്രധാന നഗരമായ ബാഴ്സിലോനയില്‍  ഭീകരാക്രമണം നടത്തിയ 19 കാരനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. മൊറാക്കോ സ്വദേശിയായ മൗസ ഔബക്കിർ ആണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാൻ ഓടിച്ച് കയറ്റിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. സഹോദരൻ  ദ്രിസ് ഔബക്കറിന്‍റെ രേഖകളുപയോഗിച്ചാണ് മൗസ ഔബക്കിർ അപകടമുണ്ടാക്കിയ വാഹനം വാടകക്കെടുത്തതെന്ന് പൊലീസ് പറയുന്നു.

ഇയാളുടേതെന്ന് കരുതുന്ന 2 ചിത്രങ്ങളും സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. മൗസ 2 കാറുകള്‍  വാടകക്ക് എടുത്തിരുന്നു. രണ്ടാമത്തെ കാർ വടക്കൻ ബാഴ്സലോണയിലെ  വിസ് ടൗണില്‍ നിന്നും കണ്ടെത്തി. മൗസയുടെ സഹോദരൻ  ദ്രിസ്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്‍റെ രേഖകള്‍  മോഷ്ടിച്ചാണ് വാഹനങ്ങള്‍ വാടകക്ക് എടുത്തതെന്ന് ദ്രിസ് ഔബക്കിർ പൊലീസിനോട്  പറഞ്ഞു.

ഇവർ മൊറാക്കോ സ്വദേശികളാണ്. ബാഴ്സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്‍ലാസിലായിരുന്നു ഭീകരാക്രമണം. സംഭവത്തിന് ശേഷം  മൗസ ഓടിരക്ഷപ്പെട്ടു. ഇതുമായി  ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

ബാഴ്സലോണക്ക് പിന്നാലെ കാംബ്രിൽസിലും സമാനരീതിയില്‍   ആക്രമണശ്രമം നടന്നിരുന്നു. സ്ഫോടകവസ്തുക്കളുമായി എത്തിയ 5 ഭീകരർ ആൾക്കൂട്ടത്തിന് നേരെ വാനിടിച്ച് കയറ്റി.സംഭവത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു.  5 ഭീകരരേയും പൊലീസ് വധിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവി രാജേഷ്, തിരുവനന്തപുരം മേയർക്ക് ആശംസ അറിയിച്ച് പിണറായി
പ്രേക്ഷകർക്ക് നന്ദി, വോട്ടെണ്ണൽ ദിനം തൂക്കി ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗിൽ വൻ മുന്നേറ്റം, 142 പോയിന്റുമായി ഒന്നാമത്