തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ വീണ്ടും ബാറ്ററി കാര്‍

By Web DeskFirst Published Aug 24, 2016, 5:07 PM IST
Highlights

വൃദ്ധരും, ഭിന്നശേഷിയുള്ളവരും  തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയാല്‍  യാത്ര കാര്യമോര്‍ത്ത് സങ്കടപ്പെടേണ്ട, നിങ്ങളെ സഹായിക്കാന് ബാറ്ററി കാറുകള്‍ വീണ്ടുമെത്തുന്നു. അംഗപരിമിതര്‍, വയോധികര്‍, ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവരെ പ്ലാറ്റ്‌ഫോമില്‍നിന്ന് കവാടത്തിലെത്തിക്കാന്‍ കൊണ്ടുവന്ന ബാറ്ററി  കാറുകള്‍ കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സേവനം നിര്‍ത്തിയിരുന്നു. പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ ഇല്ലാത്തതും പദ്ധതി മുടങ്ങാന്‍ കാരണമായി. ഇക്കുറി ടെക്‌നോപാര്‍ക്കിലെ എന്‍വെസ്റ്റ് നെറ്റ് കമ്പനിയും റെയില്‍വേക്കൊപ്പം കൈകോര്‍ക്കുകയാണ്. കുഞ്ഞന്‍ കാറുകളുടെ സേവനം 24 മണിക്കൂറുമുണ്ട്. നിലച്ചുപോയ പദ്ധതി വീണ്ടുമെത്തിയതില്‍ യാത്രക്കാര് ഹാപ്പി.

click me!