നോക്കൗട്ട് ലക്ഷ്യം വച്ച് ബെല്‍ജിയം ഇന്നിറങ്ങുന്നു

Web Desk |  
Published : Jun 23, 2018, 12:38 PM ISTUpdated : Jun 29, 2018, 04:28 PM IST
നോക്കൗട്ട് ലക്ഷ്യം വച്ച് ബെല്‍ജിയം ഇന്നിറങ്ങുന്നു

Synopsis

പനാമക്കെതിരെ രണ്ടു ഗോള്‍ നേടി തിളങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റൊമേലു ലുകാകു തന്നെയാവും ബെല്‍ജിയത്തിന്റെ കുന്തമുന.​

മോസ്‌കോ: നോക്കൗട്ടില്‍ സ്ഥാനമുറപ്പിക്കാന്‍ ബെല്‍ജിയം ഇന്ന് ടുണിഷ്യക്കെതിരേ. വൈകിട്ട് 5.30നാണ് മത്സരം. പനാമയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആത്മവിശ്വാസത്തിലാണ് ഹസാര്‍ഡും സംഘവും. 

കൗണ്ടര്‍ അറ്റാക്കിങ് ഫുട്ബാള്‍ കളിക്കുന്ന ടുണിഷ്യക്കെതിരെ ടീമിനെ കരുതിയാവും റോബര്‍ട്ടോ മാര്‍ട്ടിനസ് ഒരുക്കുക. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പേരുകേട്ട ടുണീഷ്യന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കാനായിരിക്കും ബെല്‍ജിയന്‍ റെഡ് ഡെവിള്‍സിന്റെ ശ്രമം. പനാമക്കെതിരെ രണ്ടു ഗോള്‍ നേടി തിളങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റൊമേലു ലുകാകു തന്നെയാവും ബെല്‍ജിയത്തിന്റെ കുന്തമുന.

ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്റെ ക്ഷീണത്തില്‍ നിന്ന് കരകയറാനാണ് ടുണീഷ്യയുടെ ശ്രമമം. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളിലാണ് ടുണീഷ്യ തോല്‍വി സമ്മതിച്ചത്. ഇനി ഒരു പരാജയം കൂടെ ടീമിന്റെ ലോകകപ്പില്‍ നിന്നുമുള്ള പുറത്താകലിന് വഴിവെക്കും. പരിക്ക് കാരണം ഗോള്‍ കീപ്പര്‍ മോസ് ഹസ്സന്‍ പുറത്തിരിക്കേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാവും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്