
അടൂര്‍:പശ്ചിമബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ച് പണം തട്ടിയ നാലംഗ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. അന്‍പതിനായിരം രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കരാര്‍ പണിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി മുജീബ് ജോലികാര്‍ക്ക് കൊടുക്കാനായി കരുതി വച്ചിരുന്ന പൈസയാണ് ഏഴാംമൈല്‍ സ്വദേശി ബിനുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം തട്ടിയെടുത്തത് .
പണം തട്ടിയതിന് ശേഷം മുജിബിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് മുജീബിനെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഏനാത്ത് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തകഴിയിലുള്ള ബന്ധുവീട്ടില്‍ ഉള്ളതായി വിവിരം ലഭിച്ചു. പ്രധാന പ്രതി ദിനേശ് ഒഴികെ ബിബിന്‍ അക്ഷയ് ശരത് എന്നിവരെ ഇവിടെ നിന്നും പോലീസ് പിടികൂടുകയും ചെയ്തു. മോഷ്ടിച്ച പൈസ ഒന്നാം പ്രതിയായ ദിനേശിന്റെ കൈവശമാണ്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് പ്രതികള്‍ എല്ലാവരും. ഇവരുടെ കൈയ്യില്‍ നിന്നും രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു.ചോദ്യം ചെയ്യത ശേഷം മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam