ബംഗാളില്‍ നിന്നും എത്തിച്ച അരി കെട്ടികിടക്കുന്നു

Published : Apr 20, 2017, 05:17 AM ISTUpdated : Oct 04, 2018, 11:51 PM IST
ബംഗാളില്‍ നിന്നും എത്തിച്ച അരി കെട്ടികിടക്കുന്നു

Synopsis

തൃശ്ശൂര്‍: ബംഗാളില്‍ നിന്ന് സര്‍ക്കാര്‍ എത്തിച്ച ടണ്‍ കണക്കിന് അരി സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്‍റെ വിവിധ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നു.സ്വര്‍ണ മസൂരി എന്ന പേരിലെത്തിയത് നിലവാരം കുറഞ്ഞ അരിയെന്നാണ് പരാതി.ഇതോടെ അരി തിരിച്ചെടുക്കാതെ മറ്റു വഴിയില്ലാത്ത അവസ്ഥയാണ്.

സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കാനും വില നിയന്ത്രിക്കാനും മാര്‍ച്ച് നാലിനാണ് ബംഗാളില്‍ നിന്ന് അരിയെത്തിച്ചത്.കിലോയ്ക്ക് 27 രൂപ നിരക്കില്‍ 10,000ടണ്‍ അരിയെത്തിക്കാനായിരുന്നു തീരുമാനം.ഇതുവരെ എത്തിച്ച 6000ടണ്‍ അരി പക്ഷെ കണ്‍സ്യൂമര്‍ഫെഡിൻറെ വിവിധ ഗോഡൗണുകളില്‍ കെട്ടികിടക്കുകയാണ്.ഗുണനിലവാരമില്ലാത്തതിനാല്‍ ആവശ്യക്കാരില്ലെന്നാണ് കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ നിന്നുളള വിശദീകരണം

ഇതുകൂടാതെ എല്ലാ ജില്ലകളിലെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി അരി വിറ്റഴിക്കാനുളള നീക്കവും തടസ്സപ്പെട്ടു. സിവില്‍ സപ്ലൈസ് കരിമ്പട്ടികയില്‍ പെടുത്തിയ ഹബ്സര്‍ ഗ്രൂപ്പിനാണ് അരി ഇറക്കുമതി ചെയ്യാൻ അനുമതി നല്‍കിയത്.

മട്ടാഞ്ചേരി,തൃശൂര്‍,കോഴിക്കോട്,പാലക്കാട് മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് 24 രൂപ 50പൈസയ്ക്ക് അരി വില്‍ക്കുമ്പോഴാണ് 27 രൂപയ്ക്ക് ബംഗാളില്‍ നിന്ന് അരിയെത്തിച്ചതെന്ന ആക്ഷേപവുമുണ്ട്. കിലോയ്ക്ക് 2 രൂപ നിരക്കില് സര്ക്കാരിനുണ്ടായ നഷ്ടം 2 കോടി രൂപയാണ്. 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സംഭരിച്ച 100 കോടി രൂപയ്ക്കാണ് അരി ഇറക്കുമതി ചെയ്തത്.ഇതുമൂലം സഹകരണസംഘങ്ങള്‍ക്കുണ്ടായ നഷ്ടം വേറെയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ദുരന്തമുണ്ടായില്ലേ? അന്ന് എല്ലാ സഹായവും കൈനീട്ടി വാങ്ങിയില്ലേ? കേരളത്തോട് കേന്ദ്രത്തിന് വല്ലാത്തൊരു പക: മുഖ്യമന്ത്രി
ബീഫ് ഫെസ്റ്റ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്ന് എംഎസ്എഫ്, ആർഎസ്എസിന്റെ ദാസ്യപ്പണി എന്ന് എസ്എഫ്ഐ