ആര്‍എസ്എസ് നേതാവിനെ കൊന്നത് ബിസിനസ് എതിരാളികള്‍

Published : Oct 28, 2016, 05:08 AM ISTUpdated : Oct 05, 2018, 02:17 AM IST
ആര്‍എസ്എസ് നേതാവിനെ കൊന്നത് ബിസിനസ് എതിരാളികള്‍

Synopsis

ആർഎസ്എസ്–ബിജെപി നേതാവായ ആർ.രുദ്രേഷിനെയാണ് ബംഗളുരുവിലെ എംജി റോഡില്‍ വച്ച് രണ്ടംഗ സംഘം കഴിഞ്ഞ ഒക്ടോബര്‍  16ന് വെട്ടിക്കൊന്നത്. ആർഎസ്എസിന്‍റെ ശിവാജിനഗർ പ്രസിഡന്‍റായ രുദ്രേഷ്, സംഘടനയുടെ റൂട്ട് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങവെയാണ് ആക്രമണത്തിനിരയായത്. 

വഴിയിൽ സുഹൃത്തുക്കളുമായി സംസാരിക്കവെ ബൈക്കിലെത്തിയ രണ്ടംഗസംഘം രുരേദ്രഷിനെ വെട്ടുകയായിരുന്നു. ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിച്ചു.

രുദ്രേഷ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

എന്നാല്‍ ഈ കൊലയ്ക്ക് ഒരു തരത്തിലുള്ള  രാഷ്ട്രീയ വൈര്യവും ഇല്ലെന്നും. ബിസിനസ് രംഗത്തെ പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ
സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി