
തൃശ്ശൂര്‍: തൃശൂർ മാളയിൽ എൻ.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയിൽ ഭാരതാംബ വിവാദം. തിരുമുക്കുളം കരയോഗത്തിൽ മന്നത്ത് പത്മനാഭനൊപ്പം കാവി പത്താകയേന്തിയ ഭാരതാംമ്പയെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗ കമ്മിറ്റികൾ തടഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരിൽ 2143 ആം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്.
ദേശീയ പതാകയേന്തിയ ഭാരാതാംമ്പയുടെ ചിത്രമാണ് വയ്ക്കണ്ടതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം രൂപപ്പെട്ടത്. വാക്കുതർക്കത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിപാടി നിർത്തിച്ചു. കരയോഗത്തെ ആർഎസ് എസിന്റെയും ബി ജെ പി യുടെയും വർഗീയ രാഷ്ട്രിയം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കരുതെന്നും കരയോഗ കമ്മറ്റി പിരിച്ചു വിടണമെന്നും കരയോഗ അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam