`ഒരു പുതിയ പ്രഭാതം' - കേന്ദ്രസര്‍ക്കാറിന്‍റെ മെഗാഷോ ഇന്ന്

Published : May 28, 2016, 12:57 AM ISTUpdated : Oct 05, 2018, 03:41 AM IST
`ഒരു പുതിയ പ്രഭാതം' - കേന്ദ്രസര്‍ക്കാറിന്‍റെ മെഗാഷോ ഇന്ന്

Synopsis

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യാഗേറ്റില്‍ നടത്തുന്ന `ഒരു പുതിയ പ്രഭാതം' എന്ന പരിപാടി ഇന്ന് നടക്കും.  ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. 

മോദി സര്‍ക്കാരിന്‍റെ രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും.പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കും. 

പനാമ വിവാദത്തില്‍ അന്വേഷണം നേരിടുന്ന ബച്ചനെ പരിപാടിയുടെ അവതാരകനാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വൈകുന്നേരം അഞ്ച് മണിയ്ക്ക് തുടങ്ങുന്ന അഞ്ച് മണിക്കൂര്‍ നീളുന്ന മെഗാഷോ ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളിയിലെ ക്രൂരത; യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു'
​അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്; മരണം ആ​ഗസ്റ്റിലെ ആക്രമണത്തിൽ