
ദില്ലി: ബവാനയിലെ ഇന്‍ഡസ്ട്രിയിൽ ഏരിയയിൽ തീപിടുത്തം. പതിനേഴ് പേർ വെന്തുമരിച്ചു. മരിച്ചവരിൽ സ്ത്രീകളുമുണ്ടെന്ന് സൂചന. ബവാന പ്രദേശത്തെ സെക്ടർ അഞ്ചിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അനേകം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നു. താഴത്തെ നിലയിലെ കാർപ്പെറ്റ് ഫാക്ടറിയിൽ നിന്നാണ് തീപടർന്നത്. മുകൾ നിലകളിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലേക്കും പടക്ക നിർമ്മാണ ശാലയിലേക്കും തീപടരുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്. 30 യൂണിറ്റ് ഫയർഎഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് . തീയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി രണ്ടാം നിലയിൽ നിന്ന് ചാടി ഒരാളുടെ കാലൊടിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam