ഇടിമിന്നലേറ്റ് ബിഹാറില്‍ 46 മരണം

By Web DeskFirst Published Jun 22, 2016, 7:05 AM IST
Highlights

പട്‌ന: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറില്‍ 46 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെയാണ്‌ 46 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 25 പേര്‍ പരിക്കേറ്റ്‌ ചികിത്സയിലാണ്‌. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.  മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ ബിഹാര്‍ സര്‍ക്കാര്‍ നാല്‌ ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്‌ട്‌.

 ബിഹാറില്‍ പാറ്റ്‌ന, നളന്ദ, പുര്‍നിയ, കയ്‌മൂര്‍, റോഹ്‌താസ്‌, സമസ്‌തിപുര്‍, മുസര്‍ഫര്‍പുര്‍, ബോജ്‌പുര്‍ തുടങ്ങി നിരവധി ജില്ലകളില്‍ നിന്നും മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌. ചൊവ്വാഴ്‌ചയാണ്‌ കാലവര്‍ഷം യുപിയിലും ബിഹാറിലും ശക്തി പ്രാപിച്ചത്‌. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വിവിധ മേഖലകളില്‍ വീശയടിച്ചു.  

ഇടിമിന്നലേറ്റ്  ഉത്തര്‍ പ്രദേശിലും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം ഉത്തര്‍പ്രദേശില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ബിഹാറിലും ഉത്തര്‍ പ്രദേശിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

 

click me!