കോടീശ്വരിയായ ബിന്ദുവിന്‍റെ തിരോധാനം; അഞ്ച് മാസം മുമ്പ് കണ്ടതായി മൊഴി

Web Desk |  
Published : Jul 09, 2018, 10:10 AM ISTUpdated : Oct 02, 2018, 06:50 AM IST
കോടീശ്വരിയായ ബിന്ദുവിന്‍റെ തിരോധാനം; അഞ്ച് മാസം മുമ്പ് കണ്ടതായി മൊഴി

Synopsis

അഞ്ചുമാസം മുമ്പ് കണ്ടതിന് രണ്ട് സാക്ഷികള്‍ സെബാസ്റ്റ്യന്‍റെ വീട്ടിലെത്തിയിരുന്നു സാക്ഷികള്‍ ബിന്ദുവിന്‍റെ ഫോട്ടോ തിരിച്ചറിഞ്ഞു സെബാസ്റ്റ്യന്‍ അന്ന് വീട്ടിലുണ്ടായിരുന്നില്ല സെബാസ്റ്റ്യന്‍ കുറേ പണം തരാനുണ്ടെന്ന് പറഞ്ഞതായി മൊഴി ഫെബ്രുവരി വരെ ജീവനോടെയുണ്ടെന്ന് ഏതാണ്ട് സ്ഥിരീകരിച്ച് പൊലീസ്

ആലപ്പുഴ: ചേർത്തലയിൽ നിന്ന് കാണാതായ കോടീശ്വരി ബിന്ദു പത്മനാഭന്‍, അഞ്ചുമാസം മുന്പ് സെബാസ്റ്റ്യന്‍റെ വീട്ടിലെത്തിയതിന് തെളിവ്. സെബാസ്റ്റ്യന്‍റെ രണ്ട് അയല്‍ക്കാർ ഫെബ്രുവരിയില്‍ ബിന്ദുവിനെ കണ്ടെന്ന് പോലീസിന് മൊഴി നല്‍കി. ബിന്ദുവിന്‍റെ ഫോട്ടോ ഇരുവരും തിരിച്ചറിഞ്ഞു. ബിന്ദുവിനെ വര്‍ഷങ്ങളായി കാണാനില്ലെന്നായിരുന്നു സഹോദരന്റെ പരാതി. 

സെബാസ്റ്റ്യനെ ഇന്നലെ വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ നാലുവരെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു. കഴിഞ്ഞ സെപ്തംബര്‍ എട്ടിനും 25നും തന്‍റെ വീട്ടില്‍ വന്നിരുന്നു എന്ന് സെബാസ്റ്റ്യന്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ബിന്ദുവിനെ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറെ കണ്ടെത്താനാവത്തിനാല്‍ ഈ മൊഴി പോലീസ് വിശ്വസിച്ചില്ല. എന്നാല്‍ സെബാസ്റ്റ്യന്‍റെ രണ്ട് അയല്‍വാസികള്‍ ബിന്ദുവിന്‍റെ ഫോട്ടോ തിരിച്ചറിഞ്ഞു. 

സെബാസ്റ്റ്യന്‍ കുറേ പണം തരാനുണ്ടെന്നും ഇവിടെ വരാറുണ്ടോ എന്നും അന്വേഷിച്ചാണ് ബിന്ദു എത്തിയതെന്ന് അയല്‍വാസിയായ ശാന്ത പറയുന്നു. അപ്പോള്‍ സെബാസ്റ്റ്യന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിലെ കറിയാച്ചനോടും ബിന്ദു സെബാസ്റ്റ്യനെ കുറിച്ച് ചോദിച്ചു. ബിന്ദുവിന്‍റെ 2006ലെ ട്രഷറി പാസ് ബുക്കിലെ ഈ ഫോട്ടോ കറിയാച്ചനും തിരിച്ചറിഞ്ഞു. 2013 ല്‍ ഇടപ്പള്ളിയിലെ കോടികള്‍ വിലവരുന്ന ഭൂമി സെബാസ്റ്റ്യന്‍ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് മറിച്ച് വിറ്റതോടെ ബിന്ദു ഒരു തുണ്ട് ഭൂമി ഇല്ലാത്ത വ്യക്തിയായി മാറി. 

ബിന്ദുവിന്‍റെ ഭൂമി മറിച്ചുവിറ്റതില്‍ ബിന്ദുവിന് പരാതിയും ഇല്ല. അതുകൊണ്ടുതന്നെ ബിന്ദുവിനെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്താനുള്ള സാധ്യതയില്ല എന്നാണ് പോലീസ് നിഗമനം. സാധാരണ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന സ്വഭാവമില്ലാത്ത ബിന്ദു ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ജീവനോടെയുണ്ട് എന്ന് ഏതാണ്ട് സ്ഥിരീകരിക്കാനായി എന്നതാണ് ഉണ്ടായ പ്രധാന നേട്ടം. സെബാസ്റ്റ്യനെ പോലീസ് നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. 2006ലെ ഈ ഫോട്ടോ വെച്ച് പുതിയ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്