
ദില്ലി: ഉത്തര്‍പ്രദേശിലെ കയ്റാനയും മഹാരാഷ്ട്രയിലെ പൽഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ വോട്ടണ്ണല്‍ പുരോഗമിക്കുന്നു. കർണാടകയിലെ ആർ ആർ നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ നടക്കുകയാണ്.
കയ്റാനയും പല്‍ഘറും കൂടാതെ ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടത്തിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പുകള്‍
1. കയ്റാന – യുപിയിലെ കയ്റാന ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇവിടെ സമാജ്‌വാദി പാർട്ടി രാഷ്ട്രീയ ലോക്ദൾ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥി തബസ്സും ഹസ്സന്‍ ലീഡിലേക്ക്. ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർഥി മൃഗാങ്ക സിങ് പിന്നിലേക്ക് പോയി.
2. പാൽഘർ – ബിജെപി സ്ഥാനാർഥി ഗാവിത് രാജേന്ദ്ര ധേഡ്യയുടെ ലീഡ് 14,000 കടന്നു. ഇവിടെ നിലവില്‍ ബിവിഎ സ്ഥാനാർഥി ബലിറാം സുകൂർ യാദവ് രണ്ടാമതും ശിവസേന സ്ഥാനാർഥി മൂന്നാമതുമാണുള്ളത്. കോൺഗ്രസ് സ്ഥാനാർഥി ദയനീയ പ്രകടനത്തോടെ നാലാം സ്ഥാനത്താണുള്ളത്.
3. ഭണ്ഡാര–ഗോണ്ടിയ (മഹാരാഷ്ട്ര) – ബിജെപി സ്ഥാനാർഥി ഹേമന്ത് പാട്ടീലിനെ പിന്നിലാക്കി, കോൺഗ്രസ് പിന്തുണയോടെ മൽസരിക്കുന്ന എൻസിപി സ്ഥാനാർഥി കുകാഡെ യശ്വന്ത് റാവു ലീഡിലേക്ക്. 3,000ൽ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് റാവുവിന് നിലവില്‍ ഉള്ളത്. നാനാ പട്ടോലെയുടെ രാജിയോടെ ഒഴിവു വന്ന ലോക്സഭാ മണ്ഡലമാണിത്.
4. നാഗാലാൻഡ് - ബിജെപിയുമായ സഖ്യത്തിലുള്ള എൻഡിപിപിയുടെ സ്ഥാനാർഥി തൊക്ഹേഹോ മുന്നിൽ. കോൺഗ്രസ് പിന്തുണയുള്ള സി. അപോക് ജാമിർ രണ്ടാമത്.
നിയമസഭ തിരഞ്ഞെടുപ്പുകള്‍
1 ∙ രാജരാജേശ്വരി നഗർ (കർണാടക) – കോൺഗ്രസ് സ്ഥാനാർഥി മുനിരത്‌ന 31,000 വോട്ടുകൾക്കു മുന്നിൽ. ബിജെപിയുടെ തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ജെഡിഎസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്ര മൂന്നാം സ്ഥാനത്തുമാണുള്ളത്.
2 ∙ ഷാകോട്ട് (പഞ്ചാബ്) – കോൺഗ്രസ് സ്ഥാനാർഥി ഹർദേവ് സിങ് ലാഡ്ഡി ഷെരോവാലിയയുടെ ലീഡ് 16,000 കവിഞ്ഞു. അകാലിദൾ എംഎൽഎ അജിതി സിങ് കോഹാറിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്. ശിരോമണി അകാലിദൾ, കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നീ പാർട്ടികളായിരുന്നു ഇവിടെ മല്‍സരത്തില്‍ ഉണ്ടായിരുന്നത്.
3 ∙ പാലുസ് കഡേഗാവ് (മഹാരാഷ്ട്ര) – കോൺഗ്രസ് സ്ഥാനാർഥി വിശ്വജീത് പതങ്റാവു കദം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥികൾ എല്ലാം മത്സരത്തിൽ നിന്നു പിൻമാറിയതിനെ തുടർന്നാണ് ഇത്. ബിജെപി ഉൾപ്പെടെ എട്ടു സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു.
4 ∙ അംപതി (മേഘാലയ) – കോൺഗ്രസ് സ്ഥാനാർഥി മിയാനി ഡി ഷീര 5,382 വോട്ടുകൾക്കു മുന്നിൽ. എൻപിപിയുടെ ക്ലെമന്റ് ജി. മോമിൻ രണ്ടാം സ്ഥാനത്താണ്.
5 ∙ തരാളി (ഉത്തരാഖണ്ഡ്) – സംവരണ മണ്ഡലമായ തരാളിയിൽ ബിജെപി സ്ഥാനാർഥി മുന്നി ദേവി ഷാ 300 വോട്ടുകൾക്കു മുന്നിൽ. കോൺഗ്രസ് സ്ഥാനാർഥി ജീത് റാം രണ്ടാമതാണ്. ബിജെപി എംഎൽഎ മഗൻലാൽ ഷായുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
6 ∙ ഗോമിയ (ജാർഖണ്ഡ്) – ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബബിതാ ദേവിയെ പിന്നിലാക്കി ബിജെപിയുടെ മാധവ് ലാൽസിങ് മുന്നിൽ. ആദ്യഘട്ടത്തിൽ പിന്നിൽപ്പോയ ലാൽസിങ്ങിന് നിലവിൽ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എജെഎസ്‌യുവിന്റെ ലംബോദർ മഹ്തോ മൂന്നാം സ്ഥാനത്താണ്.
7 ∙ സില്ലി (ജാർഖണ്ഡ്) – ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ സുദേഷ് മഹ്തോ ഇവിടെ ലീഡ് ചെയ്യുന്നു.
8 ∙ നൂർപുർ (ഉത്തർപ്രദേശ്) – സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കു ലീഡ്.
9 ∙ ജോകിഹാത്ത് (ബിഹാർ) –ആർജെഡി സ്ഥാനാർഥി ഷാനവാസ് ആലം മുന്നിൽ. ജെഡിയുവിന്റെ മുർഷിദ് ആലത്തെ പിന്നിലാക്കിയാണ് ഷാനവാസിന്റെ കുതിപ്പ്.
10 ∙ മഹേഷ്ടല (ബംഗാൾ) – തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ദുലാൽ ചന്ദ്രദാസ് ഇരുപതിനായിരത്തിലേറെ വോട്ടുകൾക്കു മുന്നിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam