
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്‌ട്രീയപ്രതിസന്ധിക്കിടെ എഐഎഡിഎംകെയുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്.എന്നാല്‍ തമിഴ്നാട്ടിലെ സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. പ്രാപ്തിയും സ്ഥിരതയുള്ള സര്‍ക്കാര്‍ തമിഴ്നാട്ടില്‍ വരണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.
തമിഴ്നാട്ടില്‍ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായതുമുതല്‍ ശശികലക്കെതിരായ നിലപാടാണ് ബിജെപി എടുത്തത്. ഇത് പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും പനീര്‍ശെല്‍വത്തെ പിന്തുണച്ച് ശശികലയെ തഴഞ്ഞ ബിജെപി നീക്കം ഇപ്പോള്‍ ഭാഗികമായി വിജയിച്ചിരിക്കുകയാണ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വരുമ്പോള്‍ തമിഴ്നാട്ടില്‍ നിന്നും കിട്ടുന്ന പിന്തുണ ബിജെപിക്ക് വളരെ പ്രധാനമാണ്.എന്നാല്‍ തമിഴ്നാട്ടിലേത് എഐഎഡിഎംകെയുടെ ആഭ്യന്തര പ്രശ്നമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.
വിധി വന്ന പശ്ചാത്തലത്തില്‍ തമിഴ് ജനത ആഗ്രഹിക്കുന്ന രീതിയില്‍ സുസ്ഥിരമായ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ വരണമെന്നാണ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ പ്രതികരണം. അതേസമയം, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റേയും ഗവര്‍ണ്ണറുടേയും ഇടപെടലുകള്‍ ജനാധിപത്യപരമല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു. വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും ശിക്ഷാ കാലവധിക്ക് ശേഷം ശശികലക്ക് മുഖ്യമന്ത്രിയാകാമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam