ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

Published : Jan 01, 2017, 07:41 AM ISTUpdated : Oct 04, 2018, 04:37 PM IST
ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

Synopsis

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലിന്‍ പുതുവല്‍സരാഘോഷത്തിനിടെ ഡിവൈഎഫ്‌ഐ -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.എട്ട് ബിജെപി പ്രവര്‍ത്തകര്‍ അടിയും വെട്ടുമേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതമാണ്. 

തലക്ക് വെട്ടേറ്റ അശ്വിന്‍, മനോജ് എന്നിവര്‍ക്കാണ് ഗുരുതരാവസ്ഥയുള്ളത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഘര്‍ഷമുണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ നിന്ന സ്ഥലത്തേക്ക് പുതുവര്‍ഷാഘോഷവുമായി ഒരു കൂട്ടം യുവാക്കള്‍ എത്തുകയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് സംഘമായെത്തി ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. നാല് ഡിെൈവഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാടക വീട് ഇടിച്ചു തകർത്ത സംഭവം; ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിൽ വ്യാജ പരാതി, വൻ ആസൂത്രണമെന്ന് എഫ്ഐആർ
മെസിയുടെ പേരിലെ കള്ളക്കളി; മുൻ കായിക മന്ത്രിയുടെ വാദം പൊളിച്ച് സർക്കാർ രേഖ, സ്പോൺസർക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയതിന് തെളിവുകൾ പുറത്ത്