കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും നഷ്ടപ്പെട്ട് ബിജെപി

Web Desk |  
Published : May 31, 2018, 09:12 AM ISTUpdated : Oct 02, 2018, 06:34 AM IST
കഴിഞ്ഞ തവണ ലഭിച്ച വോട്ട് പോലും നഷ്ടപ്പെട്ട് ബിജെപി

Synopsis

എല്ലാ ബൂത്തുകളിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

ചെങ്ങന്നൂര്‍: വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പുരോഗമിക്കവെ ബിജെപിയുടെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാവുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും ഇത്തവണ ബിജെപിക്ക് ലഭിച്ചിട്ടില്ല.വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഒരു ഘട്ടത്തില്‍ പോലും സജി ചെറിയാന്‍ പിന്നോട്ട് പോയിട്ടില്ല.  എല്ലാ ബൂത്തുകളിലും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമോ യുഡിഎഫിന് അല്‍പം മേധാവിത്വമോ നല്‍കിയ ബൂത്തുകളെല്ലാം ഇത്തവണ ഇടത് മുന്നണി പിടിച്ചെടുക്കുകയാണ്. ബി.ജെ.പി ദയനീയമായ പ്രകടനമാണ് പല ബൂത്തുകളിലും കാഴ്ച വെയ്ക്കുന്നത്. താന്‍ കണക്ക്കൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.  ആദ്യ മണിക്കൂറിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വിജയത്തിലേക്കാണ് ഫല സൂചനകള്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ