നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

Published : Jul 29, 2017, 11:14 PM ISTUpdated : Oct 04, 2018, 07:46 PM IST
നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍ എസ് എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശനിയാഴ്ട രാത്രി 10  മണിയോടെയാണ് ശ്രീകാര്യത്ത്  രാജേഷ് എന്നയാള്‍ വെട്ടേറ്റ് മരിച്ചത്.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തരശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്തും അവധി പ്രഖ്യാപിച്ചു, മൊത്തം 5 ജില്ലകളിൽ നാളെ സമ്പൂർണ വിദ്യാഭ്യാസ അവധി, കോഴിക്കോട് 2 താലൂക്കുകൾക്കും അവധി; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതിശക്ത മഴ, ജാ​ഗ്രതനിർദേശം; 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സമ്പൂർണ അവധി, കോഴിക്കോട് രണ്ട് താലൂക്കുകളിലും