കാസര്‍കോഡ് ബിജെപിയുടെ ഹര്‍ത്താല്‍ തുടങ്ങി

Published : Jan 03, 2017, 03:04 AM ISTUpdated : Oct 04, 2018, 11:47 PM IST
കാസര്‍കോഡ് ബിജെപിയുടെ ഹര്‍ത്താല്‍ തുടങ്ങി

Synopsis

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ചീമേനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാരോപിച്ചാണ് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. സിപിഎം -ബിജെപി സംഘര്‍ഷത്തിന് രാത്രിയോടെയാണ് അയവ് വന്നത്. കഴിഞ്ഞ മാസം 21 ന് എന്‍ഡിഎ പൊതുസമ്മേളനം സിപിഎം പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയെന്നാരോപിച്ച് ബിജെപി ചീമേനയില്‍ പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ വീണ്ടും ബിജെപി സിപിഐ എം സംഘര്‍ഷമുണ്ടായി. 

പൊതുസമ്മേളനം കഴിഞ്ഞ് ചെറുവത്തൂര്‍ വഴി മടങ്ങാനുള്ള കെ.സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ ശ്രമം സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പൊലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. കെ.സുരേന്ദ്രന്‍,വല്‍സന്‍ തല്ലങ്കരി എന്നിവരടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  സംഘര്‍ഷത്തിന് അയവു വന്നശേഷമാണ് ബിജെപി നേതാക്കളെ പൊലീസ് വിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാരോപിച്ചാണ് ബിജെപി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയാകും; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ കുറ്റപത്രം ഉടൻ; നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
കാലടി സർവകലാശാലയിലെ സസ്പെൻഷൻ നിയമ പോരാട്ടത്തിലേക്ക്; വിസി നൽകിയ ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്, വിദ്യാർഥികൾ കോടതിയലക്ഷ്യ ഹർജി നൽകും