പാകിസ്ഥാനെതിരെ ബിജെപി പ്രത്യേക പ്രമേയം

Published : Sep 25, 2016, 07:03 AM ISTUpdated : Oct 04, 2018, 07:02 PM IST
പാകിസ്ഥാനെതിരെ ബിജെപി പ്രത്യേക പ്രമേയം

Synopsis

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിലിൽ ഉറി ഭീകരാക്രമണത്തിനെതിരായ പ്രത്യേക പ്രമേയം ചർച്ച കൂടാതെ പാസ്സാക്കി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് പ്രമേയം അവതരിപ്പിച്ചത്. ഉറിയിൽ മരിച്ച ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രമേയം. ഐക്യരാഷ്ട്രസഭയിലെ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം തന്നെ പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തെളിവാണെന്ന് പ്രമേയം പറയുന്നു. 

തീവ്രവാദത്തിനെതിരെ ഏതറ്റം വരെയും പോരാടാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു എന്ന് അമിത് ഷാ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ലോകത്തിലെ ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയിൽ നിന്ന് അടർത്തി മാറ്റാനാകില്ലെന്നും അമിത് ഷാ. ഞങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരുമായി മാത്രം ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു, അന്തിമ വിജയം ഇന്ത്യയുടേതായിരിക്കും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊട്ടിഘോഷിച്ച് പുറത്തിറക്കി, ട്രംപിൻ്റെ 'ഗോൾഡ് കാർഡി'നോട് മുഖം തിരിച്ച് സമ്പന്നർ; ഇമിഗ്രേഷൻ അഭിഭാഷകർക്കും താൽപര്യക്കുറവ്
തമിഴ്‌നാട് സ്പീക്കർ തിരഞ്ഞെടുപ്പിൽ കരുതലോടെ വിജയ്, ടിവികെ സ്ഥാനാർഥിയായി ജെസിഡി പ്രഭാകർ പത്രിക നൽകി, എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി