
ഭുവനേശ്വര്‍: ഒഡീഷയിലെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തോടെ സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള പ്രചരണത്തിന് ബിജെപി തുടക്കം കുറിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ബിജെപിയുടെ പ്രതീക്ഷകള്‍ കൂട്ടിയിരിക്കുന്നു.
ഒഡീഷ വിമാനത്താവളം മുതല്‍ ദേശീയ നിര്‍വ്വാഹകസമിതി യോഗം നടക്കുന്ന ജനതാ മൈതാന്‍ വരെ നരേന്ദ്ര മോദിയെ കാണാന്‍ തടിച്ചു കൂടിയ ജനക്കൂട്ടം ബിജെപിയുടെ പ്രതീക്ഷ കൂട്ടിയിരിക്കുന്നു. ഒഡീഷയിലെ കലാരൂപങ്ങളൊക്കെയായി റോഡ് ഷോ സംസ്ഥാന ഘടകം ഉത്സവമാക്കി. സുരക്ഷാ മാനദണ്ഡമൊക്കെ ലംഘിച്ചായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. ഇന്ന് ലിംഗേശ്വര ക്ഷേത്രം സന്ദര്‍ശിച്ചും ആദ്യ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കളെ ആദരിച്ചുമൊക്കെ മോദി ഒഡീഷയിലെ സ്വാധീനം കൂട്ടാന്‍ ശ്രമിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ ബിജെപിയുടെ കേന്ദ്രമന്ത്രി ജുവല്‍ ഓറം മാത്രമാണ് ആശ്വാസവിജയം നേടിയത്. നിയമസഭയില്‍ 16 സീറ്റുള്ള കോണ്‍ഗ്രസിനു പിന്നില്‍ 10 സീറ്റുമായി മൂന്നാം സ്ഥാനത്താണ് ബിജെപി. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്!ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് കയറിയത് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam