ജയ്‍പൂരിൽ 2.16 കോടിയുടെ കള്ളപ്പണം പിടികൂടി

Published : Dec 13, 2016, 05:16 AM ISTUpdated : Oct 04, 2018, 04:36 PM IST
ജയ്‍പൂരിൽ 2.16 കോടിയുടെ കള്ളപ്പണം പിടികൂടി

Synopsis

ജയ്പ്പൂരിൽ രണ്ടിടങ്ങളിലായി നടന്ന റയ്ഡിലാണ് 2.16 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയത്.ജയ്പൂരിലെ ഇന്റഗ്രൽ അ‌ബൻ കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് കണക്കിൽ പെടാത്ത 1.56 കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.നോട്ട് വിതരണത്തിൽ ക്രമക്കേടുനടക്കുന്നു പരാതിയെ തുടർനാനണ് ബാങ്കിൽ റയ്ഡ് നടത്തിയത്. പിടിച്ചെടുത്തതിൽ 1.38 കോടിരൂപയുടെ പുതിയ 2000രൂപ നോട്ടുകളാണ്.നോട്ട് അസാധുവാക്കലിന് ശേഷം കണക്കിൽ പെടാത്തപണം സഹകരണ ബാങ്കു വഴി പുതിയ നോട്ടുകളാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.വ്യാജ പേരുകളിലെ ലോക്കറുകളിൽ സൂക്ഷിച്ച സ്വർണ്ണവും വെള്ളിയും പിടിച്ചെടുത്തായി ഉദ്യോഗസ്ഥർ അറിയിച്ചു.

ബാങ്കിന്റെ സി ഇ ഒ ആയ കേശവ് ബദായ ഒളിവിലാണ്. ഇന്റഗ്രൽ അ‌ബൻ കോപ്പറേറ്റീവ് ബാങ്കിന് 14 ശാഖ കളാണാണുള്ളത്.ബാങ്കിനെ പ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ആദയ നികുതി വകുപ്പറിയിച്ചു.ജയ്പൂരിലെ വൈശാലി നഗറിൽ കമ്മീഷൻ വാങ്ങി നോട്ടു വിതരണം നടത്തുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്.ഇവരുടെ പക്കൽ നി്ന്ന് 64 ലക്ഷം രൂപ കണ്ടടുത്തു.ഇതിൽ 56 ലക്ഷം രൂപയുടെ പതിയ 2000രൂപ നോട്ടുകളാണ്. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും വിവരങ്ങൾ ആദായനികുതി വകുപ്പിന് കൈമാറുമെന്നും അസിസ്റ്റന്റ് കമ്മീഷണർ രതൻ സിംഗ് പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സംരക്ഷകര്‍ തന്നെ വിനാശകരായി മാറി'; ശബരിമല സ്വര്‍ണക്കൊള്ള അപൂര്‍വമായ കുറ്റകൃത്യമെന്ന് ഹൈക്കോടതി, എസ്ഐടിക്കും രൂക്ഷവിമര്‍ശനം
തൃശൂരിൽ ടെംപോ ട്രാവലര്‍ സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം; വാഹനം കസ്റ്റഡിയിലെടുത്തു