
കോഴിക്കോട് പേരാമ്പ്രയില്‍ ബസ്സില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. 10,42,000 രൂപയുമായി താമരശ്ശേി തച്ചന്‍ കുന്നില്‍ തുറയില്‍ മുഹമ്മദ് അസ്‍ലം എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്തു. കൊടുവള്ളിയില്‍ നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന KSRTC ബസ്സിലായിരുന്നു പണം കടത്താന്‍ ശ്രമിച്ചത്. പണം തുണിസഞ്ചിയിലാക്കി വയറിന് ചുറ്റും കെട്ടിവച്ചാണ് കടത്താന്‍ ശ്രമിച്ചത്. പണത്തിന്റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം പേരാമ്പ്ര എസ്.ഐ ശശിധരനും സംഘവുമാണ് കുഴല്‍പ്പണക്കടത്തുകാരനെ വലയിലാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam