വാളയാറില്‍ ഒരു കോടിയുടെ കള്ളപ്പണം പിടിച്ചു

Published : Aug 02, 2016, 10:53 AM ISTUpdated : Oct 05, 2018, 02:14 AM IST
വാളയാറില്‍ ഒരു കോടിയുടെ കള്ളപ്പണം പിടിച്ചു

Synopsis

വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം എക്‌സൈസ് സംഘം  നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ്സില്‍ കടത്തിയ പണം പിടികൂടിയത്. 1,05,28,000 രൂപയാണ് ബാഗിലുണ്ടായിരുന്നത്.ചെന്നൈ സ്വദേശികളായ  അഹമ്മദ് തക്‌സിന്‍, മുഹമ്മദ് കുദ്ദൂസ് എന്നിവരാണ് പിടിയിലായത്. ബാഗുകളില്‍ നിറച്ച് സീറ്റിനടിയിലായിരുന്നു  പണം സൂക്ഷിച്ചിരുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുന്നതിനാണ് പണം കൊണ്ട് വന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കി. എന്നാല്‍ യാതൊരുവിധ രേഖകളും ഇവരുടെ കൈവശമുണ്ടായിരുന്നില്ല.

പണം ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് എക്‌സൈസ് കൈമാറി. ഒരു മാസത്തിനുള്ളില്‍ നാലാം തവണയാണ് പാലക്കാട് നിന്നും വന്‍ തോതില്‍ കുഴല്‍പണം പിടികൂടുന്നത്. ആഡംബര വാഹനങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചപ്പോള്‍ കുഴല്‍പ്പണകടത്ത് ബസ്സ് വഴിയായിട്ടുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളിലേക്കാണ് പണം പ്രധാനമായും എത്തുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം