
തൊടുപുഴ: തിരുവനന്തപുരത്തിനും കൊച്ചിക്കും പിന്നാലെ കണ്ണൂരിലും തൊടുപുഴയിലും ഇതരസംസ്ഥാന മോഷണസംഘങ്ങൾ
എത്തിയെന്ന് സംശയം. കവർച്ചാ അടയാളമായി വീടുകളില്‍ ഒരിഞ്ച് സമചതുരാകൃതിയുളള കറുത്ത സ്റ്റിക്കർ ഒട്ടിച്ച നിലയിൽ കണ്ടെത്തി. കുട്ടികളെ തട്ടിയെടുക്കാൻ ലക്ഷ്യമിട്ട് മോഷ്ടാക്കൾ അടയാളത്തിനായി സ്റ്റിക്കർ പതിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണം ഊർജിതമാക്കി.
കുംബങ്കല്ല്, മുതലക്കോടം, മണക്കാട് പ്രദേശങ്ങളിലെ ഓരോ വീടുകളിലും സ്ടിക്കറുകൾ കണ്ടെത്തിയിരുന്നു. ഈ വീടുകളിലെല്ലാം കുട്ടികളുണ്ട്. കുട്ടികളെ ശ്രദ്ധിക്കണമെന്ന് പോലീസും നിർദേശിച്ചതോടെ ആശങ്ക വർദ്ദിച്ചതായ് നാട്ടുകാർ. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇതരസംസ്ഥാന മോഷ്ടക്കാൾ കണ്ണൂരിലും എത്തിയതായി സംശയമുണ്ട്.
പയ്യന്നൂരിൽ വീടുകളുടെ ജനലുകളിൽ കറുത്ത സ്റ്റിക്കറുകൾ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. പയ്യന്നൂർ പുഞ്ചക്കാടിലെ എഫ്.സി.ഐ ഗോഡൗണിന് സമീപമുള്ള വീടുകളിലെ ജനൽചില്ലുകളിലാണ് സ്റ്റിക്കറുകൾ കണ്ടെത്തിയത്. സമചതുരാകൃതിയിലുള്ള ഒൻപത് സ്റ്റിക്കറുകളാണ് കണ്ടത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് പുതപ്പ് വിൽക്കാൻ വന്ന ഇതര സംസ്ഥാനക്കാരൻ വീട്ടിലെ വിവരങ്ങൾ ചോദിച്ചറിഞ്ഞെന്ന് നാട്ടുകാർ പറഞ്ഞു. മോഷ്ടാക്കൾ അടയാളത്തിനായി വീടുകളിൽ സ്റ്റിക്കർ പതിക്കുന്നതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും രാത്രകാല പരിശോധനകൾ ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam