കറുത്ത സ്റ്റിക്കറുകള്‍; പിന്നില്‍ സിസിടിവി വില്‍പ്പനക്കാരെന്ന് സൂചന

Published : Jan 31, 2018, 10:24 AM ISTUpdated : Oct 05, 2018, 12:08 AM IST
കറുത്ത സ്റ്റിക്കറുകള്‍; പിന്നില്‍ സിസിടിവി വില്‍പ്പനക്കാരെന്ന് സൂചന

Synopsis

കാസര്‍കോഡ്: കറുത്ത സ്റ്റിക്കറുകള്‍ ആളുകളില്‍ ഭീതി പരത്തുന്നത് അവസാനിച്ചിട്ടില്ല. ഒരു മാസം മുമ്പു കോട്ടയം, തലയോലപ്പറമ്പ് പോലെയുള്ള പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ വീടുകളുടെ ജനലില്‍ കറുത്ത സ്റ്റിക്കറുകള്‍ ഒട്ടിച്ചതു ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനു പിന്നാലെ കാസര്‍കോടും ഇതേ രീതിയില്‍ സ്റ്റിക്കറുകള്‍ പ്രത്യേക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ അന്യസംസ്ഥന മോഷ്ട്ടക്കളാണ് എന്ന് ആദ്യം സംശയിച്ചിരുന്നു. 

എന്നാല്‍ കാസര്‍കോടു സ്റ്റിക്കറിന്‍റെ പ്രചരണം കോഴുപ്പിക്കുന്നതു ഒരു സിസിടിവി വില്‍പ്പനക്കാരനാണ് എന്ന സൂചന ലഭിച്ചതായി പറയുന്നു. കാസര്‍കോട് നിരവധി വീടുകളിലാണു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സ്റ്റിക്കര്‍ പ്രത്യേക്ഷപ്പെട്ടത്. ഇതിനു ശേഷം ഒരു ഒരു പ്രത്യേക സിസി ടിവി വ്യാപാരിയുടെ പരസ്യം വലിയ തോതില്‍ കണ്ടതാണു സംശയങ്ങള്‍ക്ക് ഇടയാക്കിയത് എന്നു പറയുന്നു.  കൊച്ചി തൃപ്പൂണിത്തുറയില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചതിനു പിന്നില്‍ സിസിടിവി വില്‍പ്പനക്കാരനാണ് എന്നു പോലീസ് കണ്ടെത്തിക്കഴിഞ്ഞു. 

സിസിടിവി ഒരോ വീടുകളില്‍ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത  ഉയര്‍ത്തിക്കാണിക്കാനാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു ഭീകരത സൃഷ്ട്ടിച്ചത് എന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇതിനു പിന്നാലെയാണു കാസര്‍കോടും ഇതേരീതിയില്‍ പ്രചരണം ഉണ്ടായിരിക്കുന്നത്. ഇതു സംശയം ഉയര്‍ന്നിരിക്കുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമോ മോഷണസംഘമോ അല്ല സ്റ്റിക്കര്‍ പതിച്ചത് എന്നു കാസര്‍കോട് ഡിവൈ എസ് പി പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്
‌'ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണം'; നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ