രക്തദാനം നിര്‍വഹിച്ച് നഴ്സുമാര്‍ ഈ ദിനം ആചരിച്ചു

Web Desk |  
Published : May 12, 2018, 10:53 PM ISTUpdated : Jun 29, 2018, 04:11 PM IST
രക്തദാനം നിര്‍വഹിച്ച് നഴ്സുമാര്‍ ഈ ദിനം ആചരിച്ചു

Synopsis

ഇന്ന് ലോക നഴ്സസ് ദിനം. രക്തദാനം നിര്‍വഹിച്ചു കൊണ്ടാണ് ജിദ്ദയിലെ ഒരു പറ്റം നഴ്സുമാര്‍ ഈ ദിനം ആചരിച്ചത്

ജിദ്ദ: ഇന്ന് ലോക നഴ്സസ് ദിനം. രക്തദാനം നിര്‍വഹിച്ചു കൊണ്ടാണ് ജിദ്ദയിലെ ഒരു പറ്റം നഴ്സുമാര്‍ ഈ ദിനം ആചരിച്ചത്. ആരോഗ്യം മനുഷ്യാവകാശമാണ്‌ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ജിദ്ദയിലെ ഒരു പറ്റം നഴ്സുമാര്‍ ഇന്ന് ലോക നഴ്സസ് ദിനം ആചരിച്ചത്. രാവിലെ തന്നെ  ജിദ്ദയിലെ കിംഗ്‌ ഫൈസല്‍ ആശുപത്രിയിലെത്തി രക്തദാനം നടത്തി. 

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം നഴ്സുമാര്‍ ആണ് മാതൃകാപരമായ ഈ സേവനം ചെയ്തത്. ആരോഗ്യ പരിചരണത്തോടൊപ്പം സാമൂഹിക സേവനം എന്ന സന്ദേശവും ഭൂമിയിലെ ഈ മാലാഖമാര്‍ നല്‍കുന്നു. പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. 

ഇതിനായി തൊഴിലും സാമൂഹിക സേവനവും ഒന്നിച്ചു മുന്നോട്ടു കൊണ്ട് പോകണം. പ്രവാസ ജീവിതത്തിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇതിനായി പരമാവധി പ്രവര്‍ത്തിക്കാനാണ്  ഈ നഴ്സുമാരുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി