
തിരുവനന്തപുരം: ടെലിഫിലിം നിർമ്മാണത്തിന്‍റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ട് യുവതികളടക്കം അഞ്ച് പേർ പോലീസ് പിടിയിൽ. തിരുവനന്തപുരം കടയ്ക്കാവൂർ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ സ്വദേശി ലിൻസ്, വിഴിഞ്ഞ സ്വദേശി തോമസ്, മണമ്പൂരിലെ സുരേഷ് ബാബു എന്നിവരും സുധ, വിജയ എന്നീ യുവതികളുമാണ് പിടിയിലായത്.
ആറ്റിങ്ങലിനടുത്ത് മണമ്പൂരിലെ ലിന്‍സിന്‍റെ വാടക വീട് കേന്ദ്രീകരിച്ചാണ് സംഘം അനാശാസ്യ പ്രവർത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. രാത്രി പത്ത് മണിക്ക് ശേഷം വീട്ടിലേക്ക് സംശയകരമായ സാഹചര്യത്തിൽ ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിന് വിവരം നൽകുകയായിരുന്നു.
കടയ്ക്കാവൂർ പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് തമിഴ്‍നാട് സ്വദേശികളായ രണ്ട് യുവതികളെയും മൂന്ന് പുരുഷൻമാരെയും കസ്റ്റഡിയിലെടുത്തു.
പോലീസ് ചോദ്യം ചെയ്യലിൽ തന്‍റെ ടെലിഫിലിമിൽ അഭിനയിക്കാനെത്തിയതാണ് യുവതികളെന്ന് ലിൻസ് പോലീസിനോട് പറഞ്ഞെങ്കിലും യുവതികൾ പരസ്‍പര വിരുദ്ധമായാണ് മൊഴിനൽകിയത്. വീട്ടിൽ നിന്ന് ഗർഭനിരോധന ഉറകളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തുണിക്കമ്പനി ജീവനക്കാരികളാണ് പിടിയിലായ യുവതികൾ. ലിൻസാണ് യുവതികളെ എത്തിച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam